സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. ഇന്ന് വൈകിട്ട് 4 മുതല്‍ രാത്രി 12 മണി വരെ അധികമായി 250 മെഗാവാട്ട് വൈദ്യുതി ഹരിയാനയില്‍ നിന്നും ലഭിക്കുമെന്നും രാത്രി 8 മുതല്‍ 12 മണി വരെ ആന്ധ്രാപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയില്‍ ലഭ്യമായേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. അതുകൊണ്ടുതന്നെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ വൈദ്യുതി പര്യാപ്തമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. അതിനാല്‍ ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് അറിയിച്ചു. സംസ്ഥാനത്ത് മഴ പെയ്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.
അതേസമയം വെെദ്യുതി പ്രതിസന്ധിയിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നാണ് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് സര്‍ക്കാര്‍ എന്നും വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും പ്രമേയത്തിലുണ്ട്. ഇനിയും വൈദ്യുതി പ്രതിസന്ധി തുടര്‍ന്നാല്‍ ജനപക്ഷത്ത് നിന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ