കാസർകോട്: അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മീപ്പുഗിരിയിലെ ഗണേശൻ (55), മകളും പരവനടുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ട വിദ്യാർഥിനിയുമായ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്.
ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ശനിയാഴ്ച രാത്രി 9.30 ഓടെ മകൾ തൂങ്ങി മരിച്ചെന്ന് ഗണേശൻ അയൽവാസികളെ അറിയിച്ചിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ തിരിച്ചുപോയി വാതിലടച്ചു. അയൽവാസികൾ ഉടൻ പൊലീസിനെ വിവരമറിയിച്ചു. രാത്രി 11.10ഓടെ പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകൾ മരിച്ച അതേ ഹുക്കിൽ അച്ഛനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു. മരണസമയത്ത് മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ