വയനാട് മൂലങ്കാവിൽ നിയന്ത്രണം വിട്ട KSRTC ബസ് മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്.


മുത്തങ്ങ: വയനാട് മുത്തങ്ങയ്ക്ക് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇല്ലിച്ചോടിനും മൂലങ്കാവിനും ഇടയിലുള്ള 63-ാം മൈലിലാണ് അപകടമുണ്ടായത്.

ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡരികിൽ നിന്ന മരം പൊട്ടി ബസ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. 

അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷകൾക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...