പാൻ മസാല പ്രോത്സാഹിപ്പിച്ചു; ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്


പാൻ മസാലയെ പ്രോത്സാഹിപ്പിച്ചതിന് ബോളിവുഡ് താരങ്ങൾക്ക് മഹാരാഷ്ട്ര ഫുഡ് ആൻന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (FDA)നോട്ടീസ്. 'വിമൽ ഏലാഞ്ചി'യുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ, അജയ് ദേവ്‌ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. 

വിമൽ പാൻ മസാലയ്ക്ക് പരോക്ഷമായി പരസ്യം നൽകിയെന്നാണ് ആക്ഷേപം. മഹാരാഷ്ട്രയിൽ പാൻ മസാലയുടെ ഉത്പാദനത്തിനും വിതരണത്തിനുമടക്കം നിരോധനമുണ്ട്. പരസ്യത്തിൽ ഓരോരുത്തരുടെയും പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നാണ് മൂന്ന് താരങ്ങൾക്കും നൽകിയ നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

വിമൽ പാൻ മസാല ബ്രാൻഡുമായി ചേർന്നാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഇത് പാൻമസാലയുടെ നേരിട്ടല്ലാതെയുള്ള പ്രചരണത്തിന് കാരണമാകുമെന്നാണ് എഫ്ഡിഎ പറയുന്നത്. പരസ്യം സൂക്ഷ്മമായി പരിശോധിച്ചതിനെ തുടർന്ന്, പ്രഥമ ദൃഷ്ട്യാ തന്നെ ഇത് വിമൽ ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.

 ഇവർ പ്രധാനമായും കൈകാര്യം ചെയ്യുന്നത് പാൻ മസാലയാണ്. പാൻ മസാലയുടെ നിർമാണം, ശേഖരണം, വിതരണം എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു. അദ്യമായാണ് പരോക്ഷമായ രീതിയിൽ ഒരു ബ്രാൻഡിന്റെ പരസ്യം ഇത്തരത്തിൽ നടന്നതായി ശ്രദ്ധയിൽപ്പെടുന്നതെന്നും എഫ്ഡിഎ അധികൃതർ ചൂണ്ടിക്കാട്ടി. ഈ കേസിൽ പരസ്യത്തിന്റെ അവതരണം, സംഭാഷണം, ഉത്പന്നത്തിന്റെ്റെ പേര്, വിപണി പശ്ചാത്തലം എന്നിവ നിരോധിത ഉത്പാദനത്തിന്റെ പ്രചരണമാണോ നടത്തുന്നതെന്ന ഗൗരവതരമായ ചോദ്യമാണ്
എന്നിവ നിരോധിത ഉത്പാദനത്തിന്റെ പ്രചരണമാണോ നടത്തുന്നതെന്ന ഗൗരവതരമായ ചോദ്യമാണ് ഉയർത്തുന്നതെന്നും അധികൃതർ പറയുന്നു.

2012 മുതൽ പുകയില അടങ്ങിയ ഗുഡ്‌കയും പാൻമസാലയും മഹാരാഷ്ട്ര നിരോധിച്ചിട്ടുണ്ട്. കമ്മീഷണർ തൂക്കാറാം മുണ്ഡേയുടെ നേതൃത്വത്തിലാണ് നിലവിൽ എഫ്ഡിഎ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയ്ക്കും പ്രചരണത്തിനും എതിരെ കർശന നടപടി സ്വീകരിക്കുന്നത്.