ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് മരിച്ചത്.
ഇയാളെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സബ് ആർ.ടി.ഒ ഓഫീസിലെ നടപടികളില്‍ പ്രതിഷേധിച്ചും മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്. ഫിറ്റ്‌നസിനായി ഏജന്റുമാരെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർ.ടി.ഒയെ സമീപിച്ചതിനാലാണ് ഉദ്യോഗസ്ഥർ നിരന്തരമായി ഫിറ്റ്‌നസ് നിഷേധിച്ചതെന്ന് ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ മോട്ടോർ വാഹന വകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ