വയനാട് മെഡിക്കല്‍ കോളജ്: നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം.



കല്‍പ്പറ്റ:വയനാട് ഗവ.മെഡിക്കല്‍ കോളജ് എവിടെ സ്ഥാപിക്കുന്നമെന്നതില്‍ നിലപാട് വ്യക്തമാക്കാന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ക്യാമ്പ് സിറ്റിംഗില്‍ ലോകായുക്ത എന്‍. അനില്‍കുമാര്‍, ഉപലോകായുക്ത വി. ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

മെഡിക്കല്‍ കോളജിന് സ്ഥിര നിര്‍മാണം മടക്കിമലയില്‍ നടത്തുന്നതിന് സര്‍ക്കാരിന് ഉത്തരവ് നല്‍കുന്നതിന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഫയല്‍ ചെയ്ത കേസ് പരിഗണിക്കവേയായിരുന്നു നിര്‍ദേശം.

 കേസ് ഒക്ടോബര്‍ 14ന് വീണ്ടും പരിഗണിക്കും. ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി അഡ്വ.വി.പി. യെല്‍ദോ, അഡ്വ.ഷീബ മാത്യു, അഡ്വ.അബ്ദുള്‍ സലാം, അഡ്വ.നിഷ എന്‍. ഭാസി എന്നിവര്‍ ഹാജരായി.