കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിൽ വീണ്ടും സമരത്തിനൊരുങ്ങി സിജെപി. സെപ്റ്റംബർ 5 ന് രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് നീക്കം. ഇന്ത്യഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തുന്നത്.
കേന്ദ്രം ജൂലൈ 25നു നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാർച്ച്. പൊലീസ് അതിക്രമത്തിൽ പരുക്കേറ്റവർ, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ എന്നിവരും സമരത്തിൽ പങ്കെടുക്കും.
കേന്ദ്രം വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുന്നത് രാജ്യത്തെ യുവാക്കളോടുള്ള വഞ്ചനയാണെന്ന് സി ജെ പി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമായിയിരുന്നു. ജൂലൈ 25ന് സമരം പിൻവലിപ്പിച്ചതിന് ശേഷം കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ് ഐ ആർ പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം നൽകിയിരുന്നില്ല.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരത്തിൽ പങ്കെടുത്ത പ്രതിഷേധക്കാർക്ക് എതിരെയെടുത്ത കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരം അവസാനിപ്പിക്കുമ്പോൾ കേന്ദ്രം അംഗീകരിച്ചിരുന്നുവെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ