അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷമാക്കി ആയിരക്കണക്കിന് പ്രവർത്തകർ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ 118 പ്രധാന ഭാരവാഹികൾ ഉൾപ്പെടെയാണ് ടി വി കെയിൽ എത്തിയത്. അണ്ണാ ഡിഎംകെ വിട്ടത് ജനങ്ങളുടെ തീരുമാന പ്രകാരമെന്ന് സി വിജയഭാസ്കർ പറഞ്ഞു.
മുൻ മന്ത്രിമാരായ സി വിജയഭാസ്കർ, എം ആർ വിജയഭാസ്കർ, എം എസ് എം ആനന്ദ്, സി വളർമതി എന്നിവരും മുൻ എം പി, എം എൽ എമാർ , ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ 118 പേരെ മന്ത്രിമാർ ഷാൾ അണിയിച്ച് ടിവി കെയിലേക്ക് സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരും മഹാസമ്മേളനത്തിൻ്റെ ഭാഗമായി. 200 ബസുകളിലായാണ് എ ഡി എം കെ പ്രവർത്തകർ വിവിധയിടങ്ങളിൽ നിന്ന് മഹാബലിപുരത്തേക്ക് എത്തിയത്.
മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാന പ്രകാരമാണ് പാർട്ടിവിട്ട് ടി വി കെയിൽ എത്തിയതെന്ന് സി വിജയഭാസ്കർ.ടി വികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കെ എ സെങ്കോട്ടയ്യൻ, ആദവ് അർജുന,കെ ജി അരുൺ രാജ് തുടങ്ങി 13 മന്ത്രിമാർ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ എ ഡി എം കെ നേതാക്കൾ ടിവി കെയിൽ ചേരുമെന്നാണ് സൂചന.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ