കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന പ്രവർത്തകരും മന്ത്രിമാർ പങ്കെടുക്കുന്ന വേദി നിറക്കാൻ ഉള്ളവരാകരുതെന്ന് ആർജ്ജവത്തോടെ തീരുമാനമെടുക്കണമെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷന്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഏക ദിന ശില്പശാല, മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ വരുമാനം ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ദാരിദ്യ നിർമ്മാർജ്ജനത്തിൽ നിന്നും അഭിവൃദിയിലേക്ക് നാം ചുവട് വെക്കേണ്ടത്.
പഞ്ചായത്തുകളും കുടുംബശ്രീയും ഇഴ പിരിയാത്ത കണ്ണികളായി പ്രവർത്തിക്കണം, നല്ല രീതിയിൽ നടക്കുന്ന ഈ പദ്ധതികൾ തുരങ്കം വെക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ആ പുഴുക്കുത്തുകളെ സർക്കാർ നേരിടുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
സമ്പൂർണ്ണ ഐ.എസ്.ഒ സി.ഡി.എസ്സിന്റെ പ്രഖ്യാപനം മന്ത്രി നടത്തി.
മന്ത്രി ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഷ വിജയൻ എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി.എം
അജീഷ്, പോഗ്രാം ഓഫീസർ ഡോ.ഷാനവാസ്, ബത്തേരി നഗരസഭ ചെയർ പേഴ്സൺ റസീന അബ്ദുൾ ഖാദർ,മാനന്തവാടി നഗര സഭ ചെയർ പേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ, എം.ജി ബിജു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വെങ്ങപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, കുടുംബശ്രീ സ്റ്റേറ്റ് പോഗ്രാം മാനേജർ നിഷാദ് സി.സി, എം.ഡി. എം. സി കുടുംബശ്രീ വയനാട് സലീന കെ. എം, എം ഡി എം. സി കുടുംബശ്രീ വയനാട് അമീൻ കെ.കെ. ജില്ലാ
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതവും,പോഗ്രാം മാനേജർ സുഹൈൽ പി.കെ. നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ