കൽപ്പറ്റ : ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട മാധ്യമപ്രവർത്തകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകൻ രതീഷ് കുഞ്ചത്തൂരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കഴിഞ്ഞ രാത്രി എട്ടരയോടെ ചുണ്ടേൽ - ഒലിവുമല റോഡിലെ ചുണ്ടവയൽ അയനിമട്ടം.
ഭാഗത്തുവെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക്.മടങ്ങുകയായിരുന്നു രതീഷ്. വഴിയരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന പെട്ടെന്ന് സ്കൂട്ടറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പാഞ്ഞുവരുന്നത് കണ്ടയുടൻ രതീഷ് സ്കൂട്ടർ റോഡിൽ ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതാണ് രക്ഷയായത്.
ചുണ്ടേൽ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണെന്നും രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ.അതീവ ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധം.ഉയരുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ