നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് വൻജനപ്രവാഹം. ആയിരക്കണക്കിനാളുകളാണ് ദിവസവുമെത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു നീലവസന്തം വിടർന്നിട്ട് . നീലഗിരി ജില്ലയിലെ നാടുകാണിയിലെ ജീൻ പൂള്‍ സസ്യോദ്യാനം, നാടുകാണിക്കും ഗൂഡല്ലൂരിനുമിടയിലുള്ള പള്ളിപ്പടി, ഗൂഡല്ലൂരിലെ സൂചിമല, ഓവാലി പഞ്ചായത്തിലെ ചന്ദനമല, പെരിയ ശോല തുടങ്ങിയ ഇടങ്ങളിലാണ് ഇപ്രാവശം ഏറ്റവും കൂടുതല്‍ ചെടികള്‍ പൂവിട്ടത്. പന്ത്രണ്ട് വർഷത്തിലൊരിക്കലെത്തുന്ന ഈ വസന്തകാലത്തെ എന്നെന്നും ഓർമ്മപ്പെടുത്തുവാൻ ആവും വിധംപല തരം ചിത്രങ്ങള്‍ പകർത്തുന്ന തിരക്കിലാണ് പുതിയ തലമുറ.
അതെസമയം നീലക്കുറിഞ്ഞി പൂക്കൾ നശിപ്പിക്കാനോ പറക്കാനോ പാടില്ല.പൂക്കളുടെ ഇടയിലേക്ക് ഇറങ്ങുന്നതും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് വിലക്കിയിട്ടുണ്ട്.
പ്രവേശനമില്ല
നാടുകാണി ജീൻ പൂള്‍ ഉള്‍പ്പെടുന്ന ചില സ്ഥലങ്ങളിലേക്ക് ആനശല്യത്തെതുടർന്ന് മുൻകരുതല്‍ എന്ന നിലയ്ക്ക് സന്ദർശകർക്ക് പ്രവേശനമില്ല. സന്ദർശകരുടെ ബാഹുല്യം കാരണം ഇവിടങ്ങളിലേക്കുള്ള റോഡുകളില്‍ പലതും വനംവകുപ്പ് താത്ക്കാലികമായി അടച്ചിരിക്കുകയാണ്.
ഇതോടെ ഓവാലിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഗൂഡല്ലൂരില്‍ നിന്ന് 15 കിലോമീറ്ററാണ് ഇവിടേക്ക് ദൂരം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള കാഴ്ചക്കാരുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ഓവാലി റോഡില്‍.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ