കൽപ്പറ്റ: വയനാട് എക്‌സൈസ് ഡിവിഷൻ ലഹരിക്കെതിരെ നടത്തിവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി സംഘടിപ്പിച്ച 'ഓപ്പറേഷൻ തണ്ടർ' റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യുവാക്കളെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
1. മിൻഷാദ് എൻ.പി (26): സുബൈർ എം.പി-യുടെ മകൻ, നൂനാമ്പുറം വീട്, സുൽത്താൻ ബത്തേരി വില്ലേജ്, സുൽത്താൻ ബത്തേരി താലൂക്ക്.
2. പാർത്ഥിപ് ആർ (21): രാജീവ് പി-യുടെ മകൻ, പാർത്ഥിപ് ഭവൻ വീട്, മുതുകുളം സൗത്ത് ഭാഗം, മുതുകുളം വില്ലേജ്, കാർത്തികപള്ളി താലൂക്ക്.
3. ശ്യാം ചന്ദ്രശേഖരൻ (21): ചന്ദ്രശേഖരൻ്റെ മകൻ, മലതോട്ടം വീട്, മേപ്പേരിക്കുന്നത് ഭാഗം, കൃഷ്ണഗിരി വില്ലേജ്, സുൽത്താൻ ബത്തേരി താലൂക്ക്.
4. ലെനിൻ ജോർജ് (21): ജോർജിന്റെ മകൻ, ഈശ്വരൻ കുടിയിൽ വീട്, താഴത്തുവയൽ ഭാഗം, പുറക്കാടി വില്ലേജ്, സുൽത്താൻ ബത്തേരി താലൂക്ക്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും എക്‌സൈസ് വകുപ്പിനൊപ്പം പങ്കാളികളാകാവുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ശ്രീ ആർ എൻ ബൈജു അറിയിച്ചു. മയക്കുമരുന്ന് വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ നേരിട്ട് അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
പ്രധാന ഫോൺ നമ്പറുകൾ: എക്‌സൈസ് കൺട്രോൾ റൂം: 04936-288215
ടോൾ ഫ്രീ നമ്പർ: 1800-425-2848
ഓഫീസ് നമ്പറുകൾ:
എക്‌സൈസ് റേഞ്ച് ഓഫീസ് കൽപ്പറ്റ: 04936-208230
എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ: 04936-208219
എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി: 04935-244923
എക്‌സൈസ് സർക്കിൾ ഓഫീസ് മാനന്തവാടി: 04935-240012
എക്‌സൈസ് റേഞ്ച് ഓഫീസ് സുൽത്താൻ ബത്തേരി: 04936-227227
എക്‌സൈസ് സർക്കിൾ ഓഫീസ് സുൽത്താൻ ബത്തേരി: 04936-248190
എക്‌സൈസ് സ്‌ക്വാഡ് ഓഫീസ്: 04936-246180
ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ:
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ: 9447178064
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ: 9446002872
സർക്കിൾ ഇൻസ്‌പെക്ടർ (സ്‌ക്വാഡ് ഓഫീസ്): 9400069666
സർക്കിൾ ഇൻസ്‌പെക്ടർ (കൽപ്പറ്റ): 9400069663
സർക്കിൾ ഇൻസ്‌പെക്ടർ (മാനന്തവാടി): 9400069667
സർക്കിൾ ഇൻസ്‌പെക്ടർ (സുൽത്താൻ ബത്തേരി): 9400069665
എക്‌സൈസ് ഇൻസ്‌പെക്ടർ (കൽപ്പറ്റ): 9400069668
എക്‌സൈസ് ഇൻസ്‌പെക്ടർ (മാനന്തവാടി): 9400069670
എക്‌സൈസ് ഇൻസ്‌പെക്ടർ (സുൽത്താൻ ബത്തേരി): 9400069669
സർക്കിൾ ഇൻസ്‌പെക്ടർ (ചെക്ക് പോസ്റ്റ് മുത്തങ്ങ): 9400069672
എക്‌സൈസ് ഇൻസ്‌പെക്ടർ (ചെക്ക് പോസ്റ്റ് ബാവലി): 9400069674
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ