‘നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും സുരക്ഷാ ജീവനക്കാര്‍ ക്യൂവില്‍ നിര്‍ത്തി’; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി.

 


തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. 52 വയസുകാരനായ രാജേഷ് കുമാര്‍ ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സ കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. പരാതി പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അര മണിക്കൂറോളം സെക്യൂരിറ്റി ക്യുവില്‍ നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചു. മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ചില്ല. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.

സിസിടിവി പരിശോധിക്കുമെന്നും നാളെ തന്നെ എല്ലാവരുടെയും മൊഴി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. തെറ്റ് പട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവിധേയമായി മോശമായി പെരുമാറിയ സെക്യൂരിറ്റിയെ ഇപ്പോള്‍ മുതല്‍ മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.