ചീരാൽ കല്ലിങ്കര യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. വെള്ളച്ചാൽ ഉന്നതിയിലെ 8 കുടുംബങ്ങൾ ആണ് വീടുകളിലേക്ക് മടങ്ങിയത്.
മഴക്കാലങ്ങളിൽ വീട്ടിൽ വെള്ളം കേറുന്നത് ഇവിടത്തെ സ്ഥിരം പ്രശ്നമാണ്. ഇതിന് പരിഹാരമായി ഇവർക്കായ് പുതിയ സ്ഥലം കണ്ടെത്തി വീട് വെച്ച് നൽകുമെന്ന് നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഗംഗാധരൻ അത്തർ പറഞ്ഞു.
ഇതിനായി വെള്ളച്ചാലിൽ രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തുടർനടപടികൾ ഉടൻ പൂർത്തിയാക്കി ദുരന്തബാധിതരെ ഉടൻ പുനരധിവസിപ്പിക്കും.
ക്യാമ്പിനെ തുടർന്ന് അവധിയിലായിരുന്ന സ്കൂൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ