രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിലുള്ള ഐതിഹാസിക സമരങ്ങൾക്കും ഒടുവിൽ നിർണായക വഴിതിരിവ് (Dharmendra Pradhan Resigns).
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു.
നീറ്റ് പേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സി.ജെ.പിയുടെയും വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിലും രാജ്യത്തുടനീളവും അരങ്ങേറിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഡൽഹിയിൽ കനത്ത പ്രക്ഷോഭമാണ് അരങ്ങേറിയത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, പ്രതിഷേധത്തിനിടയിൽ മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് പരസ്യമായ മാപ്പ്, വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
സമരം കൂടുതൽ ശക്തമായതോടെയും പാർലമെന്റിന്റെ വർഷകാല സമ്മേളനം സ്തംഭിച്ചതോടെയും സർക്കാരിന് മേൽ കനത്ത സമ്മർദ്ദമുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രമുഖരും വലിയ പിന്തുണയാണ് നൽകിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ