ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം - സുരക്ഷ ഉറപ്പാക്കാൻ പോലീസിൻ്റ നിയന്ത്രണങ്ങൾ


ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങളുടെ ഭാഗമായി  അപകടകരമായ ബൈക്ക് റേസിംഗ്, വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനം ഓടിക്കൽ, അമിതവേഗ യാത്ര. ഗതാഗത നിയമലംഘനങ്ങൾ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പ്രകോപനപരമോ വിദ്വേഷം വളർത്തുന്നതോ ആയ മുദ്രാവാക്യങ്ങൾ വിളിക്കൽ, പൊതുസമാധാനം തകർക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ BNS BNSS നിയമങ്ങൾക്കും മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, സൈലൻസർ മാറ്റി അമിതശബ്ദം സൃഷ്ടിക്കൽ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, ട്രിപ്പിൾ റൈഡിംഗ്, മദ്യപിച്ച് വാഹനം ഓടിക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ ഭാഗങ്ങളിൽ പ്രത്യേക പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സാമൂഹിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള ഭീഷണിയുണ്ടാക്കുന്നവർക്കെതിരെയും, പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നവർക്കെതിരെയും സ്വീകരിക്കുന്നതാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ പ്രവർത്തനവും അനുവദിക്കില്ല എന്നും ഫുട്ബോൾ ഫൈനൽ ദിനത്തിൽ പ്രത്യേക സർക്കുലർ പോലീസ് പുറത്തിറക്കി.