മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു.


തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ശൗചാലയത്തിനു സമീപം ആത്മഹത്യക്ക് ശ്രമിച്ചനിലയിൽ കണ്ടെത്തിയത്. ഈ മാസം 19നാണ് മോഷണക്കേസിൽ പ്രിയ അറസ്റ്റിലായത്.