താമരശ്ശേരി: താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി, മേലെ നെല്ലിമുണ്ട സ്വദേശി പാറമ്മൽ പി. കെ. റഹീം (49) ആണ് മരിച്ചത്.
ഏതാനും ദിവസങ്ങളായി അദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ അറിയുന്നവർ ദയവായി താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
📞 0495 2222240
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ