രാജ്യത്ത് പെട്രോൾ വില ഉടൻ താഴേക്കില്ലെന്ന് സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധന കമ്പനികളുടെ നഷ്ടം നികത്തലിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി. കുറഞ്ഞ നിരക്കിലുള്ള ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികൾ എത്തിയിട്ട് വില കുറക്കാം എന്നും മന്ത്രി അറിയിച്ചു.
നിലവിൽ വിൽക്കുന്നത് വില കൂടിയ സമയത്തുള്ള പെട്രോൾ ആണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആഗോള വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇതുവരെ പെട്രോൾ, ഡീസൽ വില കുറക്കാൻ കമ്പനികളോ കേന്ദ്ര സർക്കാരോ തയ്യാറായിട്ടില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ