കോഴിക്കോട് പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍



കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേർ ഒഴുക്കില്‍ പെട്ടു. ബംഗളൂരുവില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തില്‍ പെട്ടത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലില്‍ ബാംഗളൂരു സ്വദേശിയാ രണ്ട് പേരെ രക്ഷപ്പെടുത്തി. ഗൈഡിനായുള്ള തിരച്ചില്‍ തുടരുകയാണ്.

നിസാര പരിക്കുകളോടെയാണ് സഞ്ചാരികളെ പുഴയില്‍ നിന്നും പുറത്തെത്തിച്ചത്. പുഴയിലെ അതിശക്തമായ വേഗതയും മലവെള്ളപ്പാച്ചിലും കാരണം ഗൈഡിനായുള്ള തിരച്ചില്‍ അതീവ ദുഷ്കരമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു