കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച ഫറോഖ് സ്വദേശിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധന ഫലം കൂടി നാളെ ലഭ്യമാകും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളുമായി ഫറോഖ് സ്വദേശിയായ 43കാരൻ ചികിത്സ തേടിയത്. നിലവില്‍ ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യ വിഭാഗം അധികൃതർ പരിശോധിച്ചു വരികയാണ്. ഉറവിടം എവിടെ എന്നതിലും വ്യക്തയായിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ