തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയയുടെ നിലപാട് പല കാര്യത്തിലും വ്യത്യസ്തമാണ്. വേഷത്തിൽ തന്നെ മുൻ മുഖ്യമന്ത്രിമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് വിജയ് സ്വീകരിച്ചത്. ഇപ്പോഴിതാ ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെ പൂർണഗർഭിണിയായ യുവതിക്കുവേണ്ടി മുഖ്യമന്ത്രി ജോസഫ് വിജയ് വേദിയിൽ നിന്നും താഴെയിറങ്ങിച്ചെന്ന് നിയമനഉത്തരവ് കൈമാറുകയായിരുന്നു.വൈദ്യുതി വകുപ്പിലേക്ക് നിയമനം ലഭിച്ചവരിൽ അക്ഷയ ലക്ഷ്‌മി എന്ന ഉദ്യോഗാർഥിയും ഉൾപ്പെട്ടിരുന്നു.
അക്ഷയയുടെ പേര് അനൗൺസ് ചെയ്തപ്പോഴാണ് അവർ ഒൻപത് മാസം പ്രായമുള്ള ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി വിജയയുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള അക്ഷയയ്ക്ക് പടവുകൾ കയറി സ്റ്റേജിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി നേരെ ലെറ്ററുമായി താഴെയിറങ്ങിച്ചെന്നു. ഔദ്യോഗിക പ്രോട്ടോക്കോളുകളും സുരക്ഷാ ഉദ്യോഗസ്‌ഥരേയും മറികടന്നും അമ്പരപ്പിച്ചുമായിരുന്നു ഈ നീക്കം.
തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻമുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ വിതരണംചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18അസിസ്റ്റന്റ് അക്കൗണ്ട്സ്ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറിയത്.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രോട്ടോക്കോൾ ലംഘിച്ചും ജനങ്ങളുടെ ആവശ്യപ്രകാരം നിലപാടുകൾ സ്വീകരിച്ചും ആൾക്കൂട്ടത്തിലേക്ക്ഇറങ്ങിച്ചെന്നും വിജയ് മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്‌നായി തുടരുന്നുവെന്നാണ് വിഡിയോക്ക് ലഭിച്ച കമന്റ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ