മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം ഉടനെത്തും.


സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം ഉടനെത്തുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചവരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഓറഞ്ച് അലർട്ട്

02/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്

03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ

 04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്ട്

 06/06/2026: കണ്ണൂർ, കാസർകോട്.