എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി


സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ.

ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയില്‍ പറഞ്ഞ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവീകരണവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണ പ്രസംഗത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ തന്നെ ലോകോത്തര അവസരങ്ങള്‍ കണ്ടെത്താൻ കഴിയും. സ്വകാര്യ സർവകലാശാല ബില്ലില്‍ കാലോചിതമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികള്‍‌ക്ക് കേരളത്തില്‍ തന്നെ ലോകോത്തര പഠന, തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താൻ സഹായിക്കുമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും. കേരളത്തിലെ വിദ്യാർത്ഥികള്‍ പഠത്തിനായി ഇവിടം വിട്ടുപോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

നൈപുണ്യ വികസനത്തിനായി ഗ്ലോബല്‍ ജോബ് വാച്ച്‌ ടവർ സ്ഥാപിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിനായി 2 കോടി രൂപ ബജറ്റില്‍ വിലയിരുത്തി.