ഒരു കാപ്പി തൈ നട്ടുപിടിപ്പിക്കാൻ 102 രൂപ. വരെ,വമ്പൻ പദ്ധതിയുമായി കേരള സർക്കാർ.


കൽപ്പറ്റ: കേരള സർക്കാർ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി  പുതിയ സ്ഥലങ്ങളിൽ കാപ്പി കൃഷിവ്യാപിപ്പിക്കുന്നതിനും
പഴയതോട്ടങ്ങൾ വെട്ടിമാറ്റി പുതിയവ നാട്ടുപിടിപ്പിക്കുന്നതിനും കേര പദ്ധതിയിൽ ഹെക്ടർ ന് ഒരുലക്ഷത്തിപതിനായിരം ( 1,10,000 ) രൂപയാണ്  ധനസഹായം ആയി വകയിരുത്തിയിരിക്കുന്നത്.

വയനാട് ഹിൽസ് ആഗ്രോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്  2ആം  വർഷ കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു. തൈകൾ കർഷകർക്ക് തോട്ടങ്ങളിൽ എത്തിച്ചു നൽകുന്നസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. റോബസ്റ്റ S 274 , സി x ആർ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ വയനാട്ടിൽ നിന്നുള്ള കാപ്പി ഉൾപ്പെട്ട സാഹചര്യത്തിൽ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ്  കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.
ഫോൺ:
9744517595 ,

തൈകളുടെ വിൽപ്പന ആരംഭിച്ചു. പദ്ധതിക്കായി register ചെയ്തിരിക്കുന്ന നഴ്സറികളിൽ നിന്നും ബില്ലോടുകൂടി തൈകൾ വാങ്ങിക്കുക...