അറ്റകുറ്റപ്പണി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും.



തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത.

പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും' കെഎസ്ഇബി അറിയിച്ചു.

അറ്റകുറ്റപണികൾ തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ (PGCIL) അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.