റെയില്‍വേ ഗേറ്റ് ലംഘനം! ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദാക്കും; മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി



റെയില്‍വേ ഗേറ്റുകള്‍ അടയ്ക്കുന്ന സമയത്തോ അടച്ചു കഴിഞ്ഞോ നിയമം ലംഘിച്ച്‌ വാഹനങ്ങള്‍ ഓടിച്ചു കയറ്റുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

ഇത്തരം നിയമലംഘനങ്ങള്‍ വലിയ അപകടങ്ങള്‍ക്കും ട്രെയിൻ സർവീസുകള്‍ തടസ്സപ്പെടുന്നതിനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

റെയില്‍വേ നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാൻ ആർ.ടി.ഒ മാർക്ക് നിർദേശം നല്‍കിക്കഴിഞ്ഞു. നിലവില്‍ ഇത്തരക്കാർക്കെതിരെ റെയില്‍വേയുടെ പരാതിയില്‍ പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും, ഇനി മുതല്‍ ലൈസൻസ് കൂടി നഷ്ടമാകുന്ന രീതിയിലുള്ള നടപടികളിലൂടെ ഗേറ്റ് നിയമലംഘനങ്ങള്‍ പൂർണ്ണമായും തടയാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.