ഡിജോ കാപ്പൻ അന്തരിച്ചു.അന്ത്യം പാലായിലെ സ്വകാര്യ ആശുപത്രിയിൽ.


 പാലാ : പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡിജോ കാപ്പൻ അന്തരിച്ചു.  പൊതു പ്രവർത്തകൻ ഡിജോ കാപ്പന് കാർ അപകടത്തിൽപെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ ഡോ. മിനി കാപ്പനും അന്ന് അപകടത്തിൽ പരിക്കേറ്റിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിങ് നിലയിൽ നിന്ന് കാർ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. 1998 പൊതു രാഷ്ട്രീയം ഉപേക്ഷിച്ച്  പൗരാവകാശത്തിന് വേണ്ടി നിരന്തരം പോരാടിയ പോരാളിയും,  ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് പോരാടിയിരുന്നു. റോഡ് സുരക്ഷയ്ക്കായി നിയമ പോരാട്ടങ്ങൾ നടത്തിയിരുന്നു.