മാനന്തവാടി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. തൊണ്ടർനാട് പുതുശ്ശേരി താഴെ തരുവണമിറ്റം 'ഉന്നതി'യിൽ സുനിൽ (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുനിലിനെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്.
വീടിനുള്ളിൽ വെച്ച് തന്നെ പാമ്പ് കടിയേറ്റതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ