മുൻ സുൽത്താൻ ബത്തേരി കൗൺസിലറെ തലയ്ക്ക് പരിക്കേറ്റ നിലയിൽ പാതയോരത്ത് കണ്ടെത്തി.




 സുൽത്താൻ ബത്തേരി നഗരസഭയിലെ മുൻ കൗൺസിലറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ പാതയോരത്ത് കണ്ടെത്തി. തേലംപറ്റ ഡിവിഷൻ മുൻ കൗൺസിലർ ജയപ്രകാശ് (55) നെയാണ് പരിക്കുകളോടെ കണ്ടെത്തിയത്. 

തൊടുവട്ടി - തപോവനം തേലംപറ്റ റോഡിൽ രാത്രി 9. 30 ഓടെ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു.