പരപ്പനങ്ങാടി: മമ്പുറം പുഴയിൽ വീണ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ സാഹസികമായി കണ്ടെത്തി. മമ്പുറം പള്ളിക്കടവ് ഭാഗത്ത് വെച്ച് അബദ്ധത്തിൽ പുഴയിൽ വീണുപോയ ഫോണാണ് മലപ്പുറം ട്രോമ കെയർ വൊളന്റിയർമാരുടെ (സ്കൂബ ടീം) സഹായത്തോടെ തിരിച്ചെടുത്തത്.
മമ്പുറം സിയാറത്തിന് എത്തിയ തീർത്ഥാടകന്റെ ഫോണാണ് പുഴയിൽ വീണത്. ഉടൻ തന്നെ ട്രോമ കെയർ യൂണിറ്റുമായി ബന്ധപ്പെടുകയും തുടർന്ന് സ്കൂബ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയുമായിരുന്നു. പുഴയിലെ ഒഴുക്കും വെള്ളത്തിനടിയിലെ വെളിച്ചക്കുറവും വെല്ലുവിളിയായെങ്കിലും മിനിറ്റുകൾക്കുള്ളിൽ തന്നെ ഫോൺ കണ്ടെത്താൻ ടീമിന് സാധിച്ചു.
ലഭിച്ച ഫോൺ പിന്നീട് ഉടമയ്ക്ക് കൈമാറി. വിലപിടിപ്പുള്ള രേഖകളും വിവരങ്ങളും അടങ്ങിയ ഫോൺ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഉടമ. പുഴയുടെ ആഴങ്ങളിൽ നിന്ന് ഫോൺ വീണ്ടെടുക്കാൻ സഹായിച്ച സ്കൂബ ടീമിനെ നാട്ടുകാർ അഭിനന്ദിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ