മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം; കൊല്ലത്ത് 55കാരന്‍ കുത്തേറ്റ് മരിച്ചു.

 



കൊല്ലത്ത് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. ഏരൂര്‍ പത്തടിയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. ഏരൂര്‍ തുമ്പോട് രാധാ വിലാസത്തില്‍ സുകുമാരന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.

ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് എത്തുമ്പോള്‍ പത്തടി വെയിറ്റിങ് ഷെഡ്ഡിന് സമീപം കുത്തേറ്റ് കിടക്കുന്ന നിലയില്‍ സുകുമാരനെ കാണുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. പൊലീസും സ്ഥലത്തുണ്ടായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പേഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംഭവ സമയം നാല് പേര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് അറിയുന്നതെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ ഏരൂര്‍ തുമ്പോട് സ്വദേശി ജോണ്‍, പത്തടി സ്വദേശി നിഹാസ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.