തമിഴ്നാട് ഇനി വിജയ് ഭരിക്കും,സത്യപ്രതിജ്ഞ നാളെ; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് ടി.വി.കെ



തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജ യ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെ ന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തി ൽ രാവിലെ 11നാണ് ചടങ്ങുകൾ. അവസാ ന നിമിഷം സിപിഎം, സിപിഐ, വിസികെ, എഎംഎംകെ എന്നിവരുടെ പിന്തുണ ലഭിച്ച തോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇ തോടെ സഭയിൽ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക് ലഭിച്ചു.

പിന്തുണ നൽകിയതിൽ നന്ദി അറിയിക്കാ ൻ സിപിഎം, സിപിഐ ഓഫീസുകളിൽ വി ജയ് എത്തി. നിരവധി പാർട്ടി പ്രവർത്തക രും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സഖ്യമി ല്ലെന്നും പുറത്ത് നിന്നും പിന്തുണയാണ് ന ൽകുന്നതെന്നും മന്ത്രിസഭയിൽ ചേരില്ലെ ന്നും ഇടതു പാർട്ടികൾ അറിയിച്ചു.

കോൺഗ്രസ് ഇടപെടലിലാണ് മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുന്നത്. കോൺഗ്ര സ് മന്ത്രിസഭയിൽ ചേർന്നാണ് ലീഗും ചേരു മെന്നാണ് റിപ്പോർട്ട്.

<

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. എന്നാൽ, കേവല ഭൂരിപക്ഷ ത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് അ വശ്യമായി വന്നു.

വ്യാഴാഴ്ച നടന്ന കൂടിക്കാഴ്‌ചയിൽ, 113 എം എൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങ നെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊ ക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കു മെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വി ജയ് നൽകിയ മറുപടിയിൽ ഗവർണർ തൃ പ്തനായിരുന്നില്ല. തുടർന്ന് വിജയ് മറ്റ് പാർ ട്ടികളുടെ പിന്തുണ തേടുകയായിരുന്നു.

അതിനിടെ, തമിഴ്‌നാട്ടിൽ സഖ്യസർക്കാരു ണ്ടാക്കണമെങ്കിൽ ബിജെപിയുമായുള്ള ബ ന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎം കെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി റി പ്പോർട്ടുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാ ൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയു ള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബ ന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.