കുളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു.


കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്.

കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ് സെയ്ഫ്. വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്.