പനമരം: പനമരം ഓടക്കൊല്ലിയിൽ നിന്നും ഇന്ന് രാവിലെ വനംവകുപ്പ് പിടികൂടിയ പുലി ചത്തു. പ്രദേശവാസികളെ ഏറെക്കാലമായി ഭീതിയിലാഴ്ത്തിയിരുന്ന പുലിയെ ഇന്ന് പുലർച്ചെയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ നിന്നും പിടികൂടിയത്.
പിടികൂടുമ്പോൾ തന്നെ പുലിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. പിടികൂടിയതിന് പിന്നാലെയാണ് പുലിയുടെ അന്ത്യം സംഭവിച്ചത്. പുലിയുടെ മരണകാരണം വ്യക്തമാക്കുന്നതിനായി വനംവകുപ്പ് കൂടുതൽ പരിശോധനകളും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ