പനമരത്ത് യുവാവ് പുഴയിൽ മുങ്ങി മരിച്ചു.




പനമരം: നിരട്ടാടി വട്ട പൊയിലിൽ യുവാവ് മുങ്ങി മരിച്ചു. മുട്ടിൽ വഴവറ്റ സ്വദേശി ശരത് (27) ആണ് മരിച്ചത്. 

സമീപത്ത് മീൻ പിടിക്കുകയായിരുന്ന വ്യക്തിയാണ് യുവാവ് മുങ്ങുന്നത് കണ്ടത്. ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പനമരം സി.എച്ച് റെസ്ക്യൂ പ്രവർത്തകരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് മാനന്തവാടിയിൽ നിന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന എത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ:വിജിഷ.