തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.

 


തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് സൂക്ഷിച്ചിരുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്.

പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആണ് കൊണ്ട് പോകുന്നത്. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നാല് ആംബുലന്‍സ് വിന്യസിച്ചിട്ടുണ്ട്. 40 ഓളം പേര്‍ക്ക് പരുക്കേറ്റതായി പ്രഥമിക വിവരമുണ്ട്.

പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലന്‍സ് ആശുപത്രിയിലേക്ക് മാറ്റി.