കല്‍പ്പറ്റ: കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആദിവാസി-ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. ജില്ലയില്‍ സ്വകാര്യ ബസുകളടക്കം സര്‍വീസ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പതിവുപോലെ തുറന്നു. ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയില്‍ എവിടെയും ഗതാഗതം തടസപ്പെടുത്തിയില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ