പാലക്കാട് വേട്ടിന് പണം നൽകി ബിജെപി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുമാണ് ശ്രമം. ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നൽകുന്ന വീഡിയോകളും പുറത്ത് വന്നു.
ബിജെപി പ്രവർത്തകർ എത്തിയത് 3 കാറുകളിലായാണ്. ബിജെപി നൽകിയത് 5000 രൂപയാണെന്ന് കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു.
അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ