കൽപറ്റ: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധന നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു.
6-ാം വളവിന്റെ ഡി സൈൻ വർക്കിനാണ് അനുമതി ലഭിച്ചത്. 7, 8 വളവുകളുടെ ഡി സൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കു മെന്നാണു വിവരം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ