കോഴിക്കോട് മാങ്കാവിൽ ബസിന് തീപിടിച്ച് അപകടം. കടുപ്പിനിയിൽ വെച്ച് ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം സംഭവിച്ചത്. മാങ്കാവ് – പന്തീരങ്കാവ് റൂട്ടിൽ ഓടുന്ന ബസിനാണ് തീപിടിച്ചത്.
40 ഓളം യാത്രക്കാരായിരുന്നു അപകട സമയം ബസിനകത്ത് ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല. പുക ഉയർന്നപ്പോൾ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയിരുന്നു.
അതേസമയം തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടോ എൻജിൻ തകരാറോ ആകാം കാരണം എന്നാണ് പ്രാഥമിക നിഗമനം. മീഞ്ചന്തയിൽ നിന്നും അഗ്നി സുരക്ഷാസേന സംഭവ സ്ഥലത്തേക്ക് എത്തി, തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നാട്ടുകാരുടെയും അഗ്നി സുരക്ഷാസേനയുടെയും കൃത്യമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ