ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9 കസ്റ്റമർ ആപ്പിന്റെ ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി. എം. ലൂക്കോസ് അറിയിച്ചു. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ല് ആകുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് S9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയ്യാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിംഗ്. അഡ്വാൻസ്‌ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച S9 ലോജിസ്റ്റിക് ആപ്പ് പ്ലേസ്റ്റോർ ആൻഡ് ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.
കേരളത്തിൽ നിന്നും പ്രവർത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് S9 കസ്റ്റമർ ആപ് ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോൾ 10 സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്. കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പൂർ, ഡൽഹി, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നീ സംസ്ഥാനങ്ങളിലാണ് ഓഫീസ് പ്രവർത്തനം നടക്കുന്നത്.
വലിയൊരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചരക്കുകൾ എത്തുന്നു. തിരികെ പോകുന്ന ഈ ട്രക്കുകൾ S9 ആപ്പ് വഴി മത്സരാധിഷ്ഠിത നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കാൻ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവർത്തനം. 20ലേറെ പ്രമുഖ കമ്പനിക ളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവർക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതൽ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റൽ ആപ്പ് എന്ന് സിബി കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ