പശ്ചിമേഷ്യൻ യുദ്ധവും അസംസ്കൃത എണ്ണവിലയിലെ കുതിപ്പും അനിശ്ചിതത്വത്തിലാക്കിയ വിപണിയിൽ സ്വർണവിലയിൽ ഇന്ന് വലിയ കുറവ്.
സംസ്ഥാനത്ത് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14175 രൂപയും പവന് 1,13,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇന്നലെ വിപണിയിൽ രണ്ടുതവണയാണ് മാറ്റമുണ്ടായത്. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു.
ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 5000 ഡോളറിന് താഴെയാണ് വില. 10.84 ഡോളർ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ