എല്‍പിജി പ്രതിസന്ധിയിൽ അനാവശ്യ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സർക്കാർ. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണമെന്നും നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസമാണ് ബുക്കിംഗ് ഇടവേളകളെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്‍റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. എല്‍പിജി പൂഴ്ത്തിവെച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ കേസെടുത്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. എല്‍പിജി ഇറക്കുമതി പ്രതിസന്ധിയായി തുടരുന്നുവെന്നും കേന്ദ്രം അറിയിച്ചു.
രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു എന്നും ഷിപ്പിംഗ് മന്ത്രാലയ ജോയിൻ സെക്രട്ടറി രാജേഷ് സിൻഹ അറിയിച്ചു. രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട് ഷിവാളിക്, നന്ദാദേവി എന്നീ കപ്പലുകൾക്കാണ് അനുമതി നൽകിയത്. ഇവ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ