കൊണ്ടോട്ടിയില്‍ അനധികൃത ഗ്യാസ് വില്‍പന; എല്‍പിജി പമ്ബില്‍ നിന്നും സിലിണ്ടര്‍ നിറച്ചു നല്‍കി, ഈടാക്കിയത് 2000 രൂപ വരെ.


പാചകവാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ക്കിടെ മലപ്പുറത്ത് എല്‍പിജി പമ്ബില്‍ അനധികൃത ഗ്യാസ് വില്‍പ്പന.

കൊട്ടുക്കര എസ്‌എ ഓട്ടോ എല്‍പിജി പമ്ബില്‍ സിലിണ്ടറില്‍ ഗ്യാസ് നിറച്ച്‌ നല്‍കി. അമിത വിലയീടാക്കിയാണ് അനധികൃത ഗ്യാസ് വില്‍പ്പന.

എല്‍പിജി പമ്ബില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളതെന്നിരിക്കെ ചട്ട വിരുദ്ധമായി ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചുനല്‍കുകയായിരുന്നു. രണ്ടായിരം രൂപ വരെയാണ് ഒരു സിലിണ്ടറിന് ഈടാക്കിയത്.

പുലര്‍ച്ചെ നാല് മണി മുതല്‍ ആളുകള്‍ എത്തി വരിനില്‍ക്കുന്ന സാഹചര്യമുണ്ടായി. ഇന്നലെ ആയിരത്തിലധികം ആളുകള്‍ക്ക് സിലിണ്ടര്‍ നിറച്ച്‌ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെട്ട് അനധികൃതമായുള്ള ഗ്യാസ് വില്‍പ്പന അവസാനിപ്പിച്ചത്.