വയനാട്/താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ 8-9 വളവിന്റെ ഇടയിൽ ഡ്രൈനേജിൽ ചാടിയ KSRTC ബസ്സ് ഇതുവരെ മാറ്റാൻ സാധിക്കാത്തതിനാൽ NH766 ദേശീയപാതയിലെ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുകയാണ്.
താമരശ്ശേരി ചുരം വഴി യാത്ര ചെയാൻ ഉദ്ദേശിക്കുന്നവർ മറ്റു വഴികൾ തിരഞ്ഞെടുക്കുക.
നിലവിൽ കല്പറ്റ മുതൽ കോഴിക്കോട് ഭാഗത്തേക്ക് വാഹനനിര ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
•ചുരം വഴി യാത്ര ചെയ്യുന്നവർ ആവശ്യത്തിനുള്ള വെള്ളം, ഭക്ഷണം എന്നിവ കയ്യിൽ കരുതുക.
•ചുരത്തിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.
•ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക. Overtake ചെയ്യാതെ Line Traffic പാലിച്ചു വാഹനം ഓടിക്കുക.
👉🏻നിലവിൽ ചുണ്ടേൽ നിന്നും ലക്കിടി(10KM) എത്താൻ എടുക്കുന്ന സമയം ഏകദേശം 2 മണിക്കൂർ ആണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ