അബുദാബി വിമാനത്താവളത്തിൽ ആക്രമണം; ഒരാൾ മരിച്ചു.


ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൂടി മരിച്ചു. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിൽ ഒരു അനിഷ്ട സംഭവമുണ്ടായെന്നും ഒരാൾ മരിച്ചെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഏഴു പേർക്ക് പരുക്കേറ്റതായും അറിയിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടമാണ് സംഭവിച്ചതെന്നാണ് യുഎഇയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യൻ വംശജനാണ് മരിച്ചത്. ഇറാന്റെ പ്രത്യാക്രമണത്തിൽ യുഎഇയിൽ മരിക്കുന്ന രണ്ടാമത്തെയാണളാണിത്.

നേരത്തെ അബുദാബിയിൽ ഉണ്ടായ ആക്രമണത്തിൽ പാകിസ്താൻ സ്വദേശിയാണ് കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിൽ കെട്ടിടം തകർന്ന് വീണാണ് മരണം. ഇറാൻ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎഇ വ്യക്തമാക്കിയിരുന്നു. ഇറാൻ‌ ആക്രമണത്തിൽ ബുർജ് അൽ അറബിന് മുകളിൽ വച്ച് ഡ്രോൺ നിർവീര്യമാക്കിയെന്നും ഇതിനിടയിൽ അവശിഷ്ടങ്ങൾ പതിച്ച് ചെറിയ തീപിടുത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. ആളപായമില്ല.

ദുബായ് ജബൽ അലി തുറമുഖത്തും ഇറാൻ ആക്രമണം നടത്തി. ആവശ്ഷ്ടങ്ങൾ വീണു തീപ്പിടുത്തം ഉണ്ടായതായി റിപ്പോർ‌ട്ട്. ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പ്രത്യാക്രമണമെന്ന രീതിയ്ക്കാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുന്നത്. എന്നാൽ ജനവാസ മേഖലയിലും ഇറാൻ‌ ആക്രമണം ഉണ്ടായി. ഖത്തർ, ദോഹ, ദുബായ് എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി.