മാനന്തവാടിയിൽ വൺവേ സമയം മാറ്റി.

 


മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേസമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ രാത്രി 9 മണി വരെയായിരിക്കുമെന്ന് നഗരസഭചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി. രാത്രി 9 ന് ശേഷം മാത്രമേ വള്ളിയൂർക്കാവ് റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിൽ നിന്നും ഇനി ഗാന്ധി പാർക്കിലേക്ക് നേരിട്ട് പോകാൻ സാധിക്കുകയുള്ളൂ. കൂടാതെ എൽഎഫ് സ്കൂ‌ൾ ജംഗ്ഷനിൽ നിന്ന് നേരിട്ട് സെന്റ് ജോസഫ് റോഡ്, തലശ്ശേരി റോഡിൽ നിന്നും നേരിട്ട് കോഴിക്കോട് റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, മൈസൂർ റോഡിൽ നിന്നും, നേരിട്ട് ജോസ് ജംഗ്ഷൻ വഴി തലശ്ശേരി റോഡ് ഇവയെല്ലാം രാത്രി 9 ന് ശേഷമായിരിക്കും അനുമതി ഉണ്ടാവുക. കൂടാതെ വള്ളിയൂർക്കാവ് ഉത്സവം പ്രമാണിച്ച് ചരക്ക് ലോറികൾ കൊയി ലേരി റോഡിലൂടെ ഗതാഗതം നടത്താതെ നാലാംമൈൽ പനമരം റോഡ് ഉപയോഗിക്കണമെന്നും, വള്ളിയൂർക്കാവ് റോഡരികിലെ അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കണമെന്നും മാനന്തവാടി പോലീസ് അറിയിച്ചു.