പ്രഭാത വാർത്തകൾ....


*പ്രിയ വായനക്കാർക്ക് ചെറിയ പെരുന്നാൾ ആശംസകൾ*

   *🟨🌍നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി*

കൊ​​ച്ചി: ന​​ഴ്‌​​സു​​മാ​​ര്‍ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തു​​ട​​രാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി. മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തി​​ങ്ക​​ളാ​​ഴ്ച തു​​ട​​രു​​ന്നു​​ണ്ടെ​​ന്ന് കാ​​ണി​​ച്ച് മ​​ധ്യ​​സ്ഥ​​നാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ റി​​പ്പോ​​ര്‍ട്ട് കോ​​ട​​തി അ​​നു​​വ​​ദി​​ച്ചു. തു​​ട​​ര്‍ന്ന് വി​​ഷ​​യം 30ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി ജ​​സ്റ്റീ​​സ് സി.​​പി.​​ മു​​ഹ​​മ്മ​​ദ് നി​​യാ​​സ് മാ​​റ്റി.

ശ​​മ്പ​​ളവ​​ര്‍ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ന​​ഴ്‌​​സു​​മാ​​രു​​ടെ സ​​മ​​ര​​ത്തി​​നെ​​തി​​രേ കേ​​ര​​ള പ്രൈ​​വ​​റ്റ് ഹോ​​സ്പി​​റ്റ​​ല്‍സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് മ​​ധ്യ​​സ്ഥ ച​​ര്‍ച്ച​​യ്ക്ക് കോ​​ട​​തി നേ​​ര​​ത്തേ നി​​ര്‍ദേ​​ശി​​ച്ച​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൈ​​ക്കോ​​ട​​തി​​യി​​ലെ മീ​​ഡി​​യേ​​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ന്നെ​​ങ്കി​​ലും പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​മാ​​യി​​ല്ല. തു​​ട​​ര്‍ന്നാ​​ണ് കൂ​​ടു​​ത​​ല്‍ സ​​മ​​യം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം മ​​ധ്യ​​സ്ഥ​​ന്‍ അ​​റി​​യി​​ച്ച​​ത്.

മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ന​​ഴ്‌​​സു​​മാ​​ര്‍ സ​​മ​​ര​​ത്തി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ല്‍ക്ക​​ണ​​മെ​​ന്നും ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള മു​​ന്‍ നി​​ര്‍ദേ​​ശം പാ​​ലി​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. ജോ​​ലി​​ക്ക് ഹാ​​ജ​​രാ​​കു​​ന്ന​​വ​​ര്‍ക്കെ​​തി​​രേ പ്ര​​തി​​കാ​​ര ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​രു​​തെ​​ന്ന നി​​ര്‍ദേ​​ശം മാ​​നേ​​ജ്‌​​മെ​​ന്‍റും പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.
  
   *🟨ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: ഗോ​വ​ര്‍​ധ​ന്‍, പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​ർ​ക്കു സ്വാ​ഭാ​വി​ക​ജാ​മ്യം*

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ര​ണ്ടു പ്ര​തി​ക​ള്‍ കൂ​ടി സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി. ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​നും ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​മാ​ണ് ഇ​ന്ന​ലെ കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍​നി​ന്നു സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 19നാ​ണ് ഗോ​വ​ര്‍​ധ​നെ​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പൂ​ര്‍​ത്തി​യാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം ല​ഭി​ച്ച​ത്. ഇ​തോ​ടെ 12 പ്ര​തി​ക​ളു​ള്ള സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തോ​ടെ പ​ത്തു പ്ര​തി​ക​ള്‍ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ന്‍. വാ​സു, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു സ്വാ​ഭാ​വി​ക ജാ​മ്യ​വും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു എ​ന്നി​വ​ര്‍​ക്കു സാ​ധാ​ര​ണ ജാ​മ്യ​വു​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. ഇ​നി ജാ​മ്യം ല​ഭി​ക്കേ​ണ്ട​തു മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ജ​യ​കു​മാ​റി​നും കെ.​പി. ശ​ങ്ക​ര​ദാ​സി​നു​മാ​ണ്.

അ​ടു​ത്ത ആ​ഴ്ച​യോ​ടെ റി​മാ​ന്‍​ഡി​ല്‍ വി​ജ​യ​കു​മാ​ര്‍ 90 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും. ഇ​തോ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യേ​റി. അ​തി​നി​ടെ പ്ര​തി​ക​ള്‍ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തു​വ​രു​ന്ന​തു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ല​പാ​ട് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​മ്പോ​ഴും പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം പോ​ലും കേ​ട​തി​യി​ല്‍ ന​ല്‍​കി​യി​ട്ടി​ല്ല. ഈ ​മാ​സം 31ന​കം കു​റ്റ​മ​റ്റ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് എ​സ്ഐ​ടി​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

    *🟨ക​ര​സേ​ന​യി​ലേ​ക്ക് അ​ഗ്നി​വീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നി​ന് അ​വ​സാ​നി​ക്കും*
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ് 2027ലെ ​​​അ​​​ഗ്നി​​​പ​​​ത് സ്കീ​​​മി​​​നു കീ​​​ഴി​​​ൽ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​ഗ്നി​​​വീ​​​ർ ഇ​​​ൻ​​​ടേ​​​ക്കി​​​നു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ടെ​​​സ്റ്റി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴ് തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ ( തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം) അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​രി​​​ൽ നി​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​ഗ്നി​​​വീ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, അ​​​ഗ്നി​​​വീ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​ഗ്നി​​​വീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ (ഓ​​​ണ്‍​ലൈ​​​ൻ സി​​​ഇ​​​ഇ), റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി എ​​​ന്നീ ര​​​ണ്ട് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്. എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും www.joinindianarmy.nic.in ലേ​​​ക്കു ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ക. ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ 2026 ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ ആ​​​യി​​​രി​​​ക്കും.

അ​​​ഗ്നി​​​വീ​​​ർ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ട് ഓ​​​പ്ഷ​​​നു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ഫോ​​​മു​​​ക​​​ൾ വെ​​​വ്വേ​​​റെ പൂ​​​രി​​​പ്പി​​​ച്ച്, ര​​​ണ്ടു പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ഹാ​​​ജ​​​രാ​​​ക​​​ണം, എ​​​ന്നി​​​രു​​​ന്നാ​​​ലും ഉ​​​യ​​​ർ​​​ന്ന ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക അ​​​ള​​​വു വേ​​​ണ്ടി വ​​​രു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്, ഒ​​​രു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​യും, മെ​​​ഡി​​​ക്ക​​​ൽ ടെ​​​സ്റ്റി​​​ലും പ​​​ങ്കെ​​​ടു​​​ത്താ​​​ൽ മ​​​തി. അ​​​പേ​​​ക്ഷാ ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മു​​​ൻ​​​ഗ​​​ണ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം അ​​​ന്തി​​​മ ഓ​​​പ്ഷ​​​ൻ ചോ​​​ദി​​​ക്കും.

പ​​​ത്താം ക്ലാ​​​സ്, 12 ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റെ​​​ല്ലാ യോ​​​ഗ്യ​​​ത​​​ക​​​ളും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. എ​​​ന്നി​​​രു​​​ന്നാ​​​ലും അ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ, റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ യ​​​ഥാ​​​ർ​​​ഥ മാ​​​ർ​​​ക്ക് ഷീ​​​റ്റ് ഹാ​​​ജ​​​രാ​​​ക്കു​​​ന്പോ​​​ൾ മാ​​​ത്ര​​​മേ അ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ.

    *🟨വ​ന​വാ​സം വെ​റും വാ​ക്ക​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി.​സ​തീ​ശ​ൻ*
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ‍​യ​പ്പെ​ട്ടാ​ൽ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​യ​തി​നേ​ക്കാ​ള്‍ 50 മ​ട​ങ്ങ് താ​ൻ പ​റ​വൂ​രി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും പ്ര​ച​ര​ണ​ത്തി​ന്‍റെ ശോ​ഭ ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന​തി​ൽ ത​നി​ക്ക് അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു.

എ​ന്നാ​ൽ അ​തേ​കു​റി​ച്ച് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മാ​യി​രു​ന്നു. പ​റ​വൂ​രി​ലെ റോ​ഡ്‍ ഷോ​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ലേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

    *🟨ര​ണ്ട് ദി​വ​സം സം​സ്ഥാ​ന​ത്ത് മ​ദ്യ വി​ൽ​പ​ന​യ്ക്ക് നി​രോ​ധ​നം*
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. വോ​ട്ടെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് 48 മ​ണി​ക്കൂ​ർ മ​ദ്യ​വി​ൽ​പ​ന​യു​ണ്ടാ​വി​ല്ല. ഏ​പ്രി​ൽ 7 വൈ​കി​ട്ട് 7 മു​ത​ൽ ഏ​പ്രി​ൽ 9 വ​രെ സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മെ​യ് 4നും ​ഡ്രൈ ഡേ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ത​രീ​ക്ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

   *🟨കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്ത്; എംപിമാർക്ക് സീറ്റില്ല*
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​ന്നു. 37 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ കെ.​സു​ധാ​ക​ര​നും കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​നും സീ​റ്റി​ല്ല.

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്നാണ് കെ.സുധാകരനെയും അടൂർ പ്രകാശിനെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പട്ടികയിൽ ഇടം നേടിയില്ല.

*മണ്ഡലങ്ങളും സ്ഥാനാർഥികളും* 

ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം: എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ: അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ.
  
   *🟨ഗ​ൾ​ഫ് ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം: എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു; ആ​ഗോ​ള വി​പ​ണി​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി*

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​തീ​വ സംഘർഷാവ​സ്ഥ​യി​ലേ​ക്ക്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന എ​ണ്ണ-​വാ​ത​ക നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ ലോ​ക​മെ​മ്പാ​ടും എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്കം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട​ത് ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

യാ​ൻ​ബു ന​ഗ​ര​ത്തി​ലെ സാം​റെ​ഫ് റി​ഫൈ​ന​റി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​തി​ദി​നം നാ​ല് ല​ക്ഷം ബാ​ര​ൽ ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണി​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലി​ക്വി​ഫൈ​ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് ക​യ​റ്റു​മ​തി പ്ലാ​ന്‍റാ​യ റാ​സ് ല​ഫാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ഇ​തോ​ടെ ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഗ്യാ​സ് ഉ​ത്പാ​ദ​ന​വും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മി​ന അ​ൽ-​അ​ഹ​മ്മ​ദി, മി​ന അ​ബ്ദു​ള്ള എ​ന്നീ ര​ണ്ട് വ​ൻ​കി​ട റി​ഫൈ​ന​റി​ക​ൾ​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​വി​ടെ വ​ൻ തീ​പി​ടു​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഹ​ബ്ഷാ​ൻ ഗ്യാ​സ് പ്ലാ​ന്‍റി​ന് നേ​രെ വ​ന്ന മി​സൈ​ലു​ക​ൾ ത​ക​ർ​ത്തെ​ങ്കി​ലും അ​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ലാ​ന്‍റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

വ്യാ​ഴാ​ഴ്ച ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 114–115 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു. അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലെ എ​ണ്ണ​വി​ല 97 ഡോ​ള​റി​ലെ​ത്തി. യൂ​റോ​പ്പി​ലെ ഗ്യാ​സ് വി​ല​യി​ൽ ഒ​റ്റ​ദി​വ​സം കൊ​ണ്ട് 30 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഇ​റാ​ന്‍റെ പ്ര​ധാ​ന വാ​ത​ക​പ്പാ​ട​മാ​യ സൗ​ത്ത് പാ​ഴ്സി​ന് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ളെ ഇ​റാ​ൻ ല​ക്ഷ്യ​മി​ട്ട​ത്.

    *🟨അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി; കോ​ൺ​ഗ്ര​സ് വി​ട്ട​വ​ർ​ക്ക് സീ​റ്റു​ക​ൾ*

ഗു​വാ​ഹ​ത്തി: അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 88 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് അ​ടു​ത്തി​ടെ എ​ത്തി​യ നേ​താ​ക്ക​ൾ​ക്ക് പ​ട്ടി​ക​യി​ൽ വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ത​ന്‍റെ ത​ട്ട​ക​മാ​യ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും ജ​ന​വി​ധി തേ​ടും. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന എം​പി പ്ര​ദ്യു​ത് ബോ​ർ​ദോ​ലോ​യി​ക്ക് ദി​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സീ​റ്റ് ന​ൽ​കി.

ഈ ​സീ​റ്റി​ലെ നി​ല​വി​ലെ എം​എ​ൽ​എ​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​തു​ൽ ബോ​റ​യെ മാ​റ്റി​യാ​ണ് പ്ര​ദ്യു​തി​ന് അ​വ​സ​രം ന​ൽ​കി​യ​ത്. അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന അ​ഞ്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ നാ​ല് പേ​ർ​ക്കും പ​ട്ടി​ക​യി​ൽ സീ​റ്റ് ല​ഭി​ച്ചു. മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭൂ​പ​ൻ കു​മാ​ർ ബോ​റ ബി​ഹ്പു​രി​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കും.

88 സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ആ​റ് പേ​ർ മാ​ത്ര​മാ​ണ് സ്ത്രീ​ക​ൾ. ഇ​തി​ൽ മ​ന്ത്രി അ​ജ​ന്ത നി​യോ​ഗ് ഒ​ഴി​കെ​യു​ള്ള അ​ഞ്ച് പേ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ നു​മ​ൽ മോ​മി​ൻ, മ​ന്ത്രി ന​ന്ദി​ത ഗ​ർ​ലോ​സ എ​ന്നി​വ​രു​ൾ​പ്പെ​ടെ 19 സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കി​യി​ല്ല. മു​തി​ർ​ന്ന നേ​താ​വ് സി​ദ്ധാ​ർ​ത്ഥ ഭ​ട്ടാ​ചാ​ര്യ​യ്ക്കും പ​ട്ടി​ക​യി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. അ​സ​മി​ൽ ബി​ജെ​പി​ക്കൊ​പ്പം അ​സം ഗ​ണ പ​രി​ഷ​ത്ത് , ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണ് സ​ഖ്യ​ത്തി​ലു​ള്ള​ത്. എ​ജി​പി 26 സീ​റ്റു​ക​ളി​ലും ബി​പി​എ​ഫ് 11 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

    *🟨മുൻ ജാർഖണ്ഡ് മന്ത്രിയുടെ വീട് എൻടിപിസി പദ്ധതിക്കായി ഇടിച്ചുനിരത്തി*
ഹ​​​സാ​​​രി​​​ബാ​​​ഗ് : ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ൻ മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ യോ​​​ഗേ​​​ന്ദ്ര സാ​​​വോ​​​യു​​​ടെ വീ​​​ട് ഹ​​​സാ​​​രി​​​ബാ​​​ഗ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി. എ​​​ൻ​​​ടി​​​പി​​​സി​​​യു​​​ടെ ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​ന പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് വീ​​​ട് ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​ത്. ഭൂ​​​മി എ​​​ൻ​​​ടി​​​പി​​​സി​​​ക്കു കൈ​​​മാ​​​റി.

ജോ​​​ർ​​​ദാ​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ​​​വീ​​​ടാ​​​ണ് വ​​​ൻ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​ത്. ഭൂ​​​മി​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും സം​​​ബ​​​ന്ധി​​​ച്ച് ദീ​​​ർ​​​കാ​​​ല​​​മാ​​​യി ത​​​ർ​​​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. എ​​​ൻ​​​ടി​​​പി​​​സി ന​​​ല്കി​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം യോ​​​ഗേ​​​ന്ദ്ര സാ​​​വോ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സാ​​​വോ​​​യും ഭാ​​​ര്യ​​​യും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ നി​​​ർ​​​മ​​​ല ദേ​​​വി​​​യും വീ​​​ടി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

1.97 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി​​​യെ​​​ങ്കി​​​ലും സാ​​​വോ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് എ​​​ൻ​​​ടി​​​പി​​​സി എ​​​ജി​​​എം നീ​​​ൽ മാ​​​ധ​​​വ് സ്വെ​​​യി​​​ൻ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് റാ​​​ഞ്ചി​​​യി​​​ലെ ട്രൈ​​​ബ്യൂ​​​ണ​​​ൽ കോ​​​ട​​​തി​​​യി​​​ൽ പ​​ണം കെ​​​ട്ടി​​​വ​​​ച്ചു.

ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​ന വി​​​ക​​​സ​​​ന ജോ​​​ലി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ട് ഇ​​​ടി​​​ച്ചു​​​പൊ​​​ളി​​​ച്ചു​​​നീ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്ന് എ​​​ൻ​​​ടി​​​പി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. വീ​​​ട് പൊ​​​ളി​​​ച്ച​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യോ​​​ഗേ​​​ന്ദ്ര സാ​​​വോ​​​യു​​​ടെ മ​​​ക​​​ളും മു​​​ൻ ബ​​​ർ​​​ക്കാ​​​ഗാ​​​വ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ അം​​​ബാ പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു

    *🟨ഗുജറാത്തിൽ 500 ന​ൽ​കി​യാ​ൽ 1500 ല​ഭി​ക്കും; യോ​ഗാ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ ക​ള്ള​നോ​ട്ട് അ​ച്ച​ടി*
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ആ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ള്ള​നോ​ട്ട് മാ​ഫി​യ പി​ടി​യി​ൽ. അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കോ​ടി രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

സൂ​റ​ത്ത് ജി​ല്ല​യി​ലെ ധോ​ര​ൻ പ​ർ​ദി ഗ്രാ​മ​ത്തി​ലെ ശ്രീ ​സ​ത്യ യോ​ഗ ഫൗ​ണ്ടേ​ഷ​ൻ ആ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ക​ള്ള​നോ​ട്ട് മാ​ഫി​യ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

500 രൂ​പ​യു​ടെ 40,000 നോ​ട്ടു​ക​ളാ​ണ് സം​ഘ​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. അ​മ​രാ​വ​ദി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ർ​ച്യു​ണ​ർ കാ​റി​ൽ ക​ള്ള​നോ​ട്ടു​മാ​യെ​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ശ്രീ ​സ​ത്യ യോ​ഗ ഫൗ​ണ്ടേ​ഷ​ൻ ആ​ശ്ര​മ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ആ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്രി​ന്‍റിം​ഗ് യൂ​ണി​റ്റ് ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന പ്രി​ന്‍റിം​ഗ് മെ​ഷീ​ൻ, ക​മ്പ്യൂ​ട്ട​റു​ക​ൾ, പ്ര​ത്യേ​ക​ത​രം ക​ട​ലാ​സ്, മ​ഷി എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

500 രൂ​പ​യു​ടെ യ​ഥാ​ർ​ഥ നോ​ട്ടി​ന് പ​ക​രം 1500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് സം​ഘം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ചു.

     *🟨ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​യു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്ത്; രൂ​പാ ഗാം​ഗു​ലി​യും സ​ന്ദേ​ശ്ഖാ​ലി അ​തി​ജീ​വി​ത​യും മ​ത്സ​ര​രം​ഗ​ത്ത്*
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 111 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. പ്ര​ശ​സ്ത ന​ടി രൂ​പാ ഗാം​ഗു​ലി, സ​ന്ദേ​ശ്ഖാ​ലി​യി​ലെ അ​തി​ക്ര​മ​ങ്ങ​ളെ അ​തി​ജീ​വി​ച്ച രേ​ഖ പാ​ത്ര എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​മാ​ണ് ഈ ​പ​ട്ടി​ക​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ്ര​ശ​സ്ത ന​ടി​യും മു​ൻ രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ രൂ​പാ ഗാം​ഗു​ലി സോ​നാ​ർ​പൂ​ർ ദ​ക്ഷി​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

സ​ന്ദേ​ശ്ഖാ​ലി​യി​ലെ സ്ത്രീ​പീ​ഡ​ന​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ രേ​ഖ പാ​ത്ര​യെ ഹിം​ഗ​ൽ​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്.
സ​ന്ദേ​ഷ്ഖാ​ലി മ​ണ്ഡ​ല​ത്തി​ൽ സ​ന​ത് സ​ർ​ദാ​ർ മ​ത്സ​രി​ക്കും. പ്രി​യ​ങ്ക തി​ബ്രേ​വാ​ൾ എ​ന്‍റാ​ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും സു​മ​ന സ​ർ​ക്കാ​ർ ബാ​ലാ​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കും. സ്വാ​പ​ൻ മ​ജും​ദാ​ർ (ബം​ഗാ​വോ​ൺ ദ​ക്ഷി​ൺ), ഗാ​ർ​ഗി ദാ​സ് ഘോ​ഷ് (കാ​ൻ​ഡി) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ.

ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23, ഏ​പ്രി​ൽ 29 എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സ​ന്ദേ​ശ്ഖാ​ലി വി​ഷ​യം സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രേ​ഖ പാ​ത്ര​യെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്. ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യും മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നൊ​പ്പം ഈ ​പ്ര​മു​ഖ വ​നി​താ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ സാ​ന്നി​ധ്യ​വും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​ർ​ണാ​യ​ക​മാ​ക്കു​ന്നു.

    *🟨പാർട്ടിയെ വെല്ലുവിളിക്കാനില്ല; കോൺഗ്രസിൽ തുടരുമെന്ന് കെ. സുധാകരൻ*
ന്യൂഡൽഹി: നാല് ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങി കെ. സുധാകരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണ്ട എന്ന ഹൈക്കമാൻഡ് തീരുമാനത്തിന് ഒടുവിൽ സുധാകരൻ വഴങ്ങുകയായിരുന്നു.

പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കുകയുള്ളുവെന്ന് സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലും സുധാകരന് സീറ്റില്ലെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്നും പാർട്ടി എത്രയോ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് നിഷേധിച്ചുവെന്ന് കരുതി പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടില്ലല്ലോ. പാർട്ടിയിൽ തുടരുമെന്നും താൻ എവിടെ പോകാനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ശുഭദിനം.