2026| മാർച്ച് 06 | വെള്ളി |1201।കുംഭം22|
1447 | റമദാൻ16
◾യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് പിഴ ഒഴിവാക്കി വിമാന സർവീസ് തടസ്സപ്പെട്ടതിനാൽ മടങ്ങാൻ കഴിയാത്തവർക്ക് ആശ്വാസ നടപടി പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് വ്യോമപാതകൾ അടയ്ക്കുകയും വിമാന സർവീസുകൾ മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ, രാജ്യം വിടാൻ സാധിക്കാത്തവർക്കുള്ള വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഒഴിവാക്കാൻ Federal Authority for Identity, Citizenship, Customs and Port Security (ഐ.സി.പി) തീരുമാനിച്ചു. സന്ദർശക വിസയും ടൂറിസ്റ്റ് വിസയും ഉള്ളവർ, എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ, താമസ വിസ റദ്ദാക്കി മടങ്ങാൻ കാത്തിരിക്കുന്നവർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്.
ഈ വർഷം ഫെബ്രുവരി 28 മുതലോ അതിന് ശേഷമോ വിസ കാലാവധി കഴിഞ്ഞ് പിഴ ഈടാക്കേണ്ടി വന്ന കേസുകളിലാണ് ഇളവ് അനുവദിക്കുക. യാത്രക്കാരുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ മടങ്ങൽ വൈകിയ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യത വരാതിരിക്കാനാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ മാനുഷിക സമീപനം സ്വീകരിക്കുന്ന യുഎഇയുടെ പ്രതിബദ്ധതയെയാണ് ഈ തീരുമാനം വ്യക്തമാക്കുന്നത്.
രാജ്യത്തെ വിമാനത്താവളങ്ങളിലും കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
◾ഖാംനഈ വധം: ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ; ഇറാൻ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ സെക്രട്ടറി*
: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതിനെ അപലപിക്കാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെ മൗനം വെടിഞ്ഞ് ഇന്ത്യ. കേന്ദ്ര സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവച്ചു. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ട് എത്തിയാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും 'ഇന്ത്യന്‍ എക്‌സ്പ്രസി'ലെ ലേഖനത്തില്‍ സോണിയ ഗാന്ധി വിമർശിച്ചിരുന്നു. ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
'പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു. അതിന്റെ ഞെട്ടലിനപ്പുറം നില്‍ക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി' -സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്‍കിയത്. എന്നാല്‍, ഖാംനഈ വധത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നിശബ്ദത ലോകക്രമത്തിന്റെ തകര്‍ച്ച എളുപ്പമാക്കും. ഖാംനഈയെ വധിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് മോദി ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയത്. അവിടെ, നെതന്യാഹുവിനുള്ള പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗസ്സയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളെ കൊലപ്പെടുത്തിയതില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെയാണിത്. ഇറാന്‍ മണ്ണിലെ ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും സോണിയ പറഞ്ഞു. 2001ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം പുതുക്കിയതും ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്നും സോണിയ പറഞ്ഞു.
◾ഇന്ത്യയിലെ വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഗുജറാത്ത് ഗ്യാസ് ചില വ്യവസായ ഉപഭോക്താക്കള്‍ക്ക് ‘ഫോഴ്സ് മജ്യൂര്‍’ നോട്ടീസ് നല്‍കിയത് ഈ പ്രതിസന്ധിയുടെ ആദ്യ സൂചനയായി. പെട്രോനെറ്റ് എല്‍.എന്‍.ജിയും ഇതു തന്നെ ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് LNG ലഭ്യതയില്‍ വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് കരാറിലെ ഗ്യാസ് വിതരണ അളവ് കുറയ്‌ക്കേണ്ട സാഹചര്യം ഉണ്ടായതായി കമ്പനികള്‍അറിയിച്ചു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗുജറാത്ത് ഗ്യാസ്, പെട്രോ്െനറ്റ് എല്‍.എന്‍.ജി ഓഹരികള്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. വ്യവസായങ്ങള്‍ക്ക് ഗ്യാസ് വിതരണത്തില്‍ ഇതിനകം തന്നെ കുറവ് വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എല്‍പിജി കപ്പലുകള്‍ വൈകുന്നു
സംഘര്‍ഷം രൂക്ഷമായതോടെ ചില എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കിന് പുറത്തു കാത്തുകിടക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തില്‍ കാലതാമസമുണ്ടാക്കാം. ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 30 ലക്ഷം ടണ്‍ എല്‍പിജിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇറക്കുമതിയില്‍ ചെറിയ തടസ്സം പോലും ഉണ്ടെങ്കില്‍ വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സര്‍ക്കാര്‍ നിരീക്ഷിക്കുന്നു
ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യമായ എണ്ണയും ഇന്ധനവും സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വിപണിയിലെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.എന്നാല്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഇറക്കുമതി ആശ്രിത ഊര്‍ജ സംവിധാനം വലിയ സമ്മര്‍ദ്ദം നേരിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ യുദ്ധം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണെങ്കിലും – അതിന്റെ ആഘാതം ഇന്ത്യന്‍ വീടുകളിലെ അടുക്കള സ്റ്റൗവില്‍ വരെ എത്താന്‍ തുടങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മാസത്തേക്കുള്ള സ്‌റ്റോക്ക് ഉണ്ട് എന്നതിലാണ് തല്‍ക്കാലം ആശ്വാസം.ഹോര്‍മൂസ് കടലിടുക്കില്‍ ആശങ്ക
ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളില്‍ ഒന്നാണ് ഹോര്‍മൂസ് കടലിടുക്ക്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വലിയൊരു വിഹിതം എണ്ണയും ഗ്യാസും ഈ കടലിടുക്കിലൂടെ തന്നെയാണ് ലോക വിപണിയിലേക്ക് എത്തുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ ഈ വഴിയിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകളുടെ ഗതാഗതം കൂടുതല്‍ അപകടസാധ്യതയുള്ള ഒന്നായി. ഇന്‍ഷുറന്‍സ് ചെലവുകള്‍ ഉയരുകയും ചില കപ്പലുകള്‍ യാത്ര വൈകിക്കുകയുമാണ്. ഇതു ഇന്ത്യയിലേക്കുള്ള എല്‍പിജി കപ്പലുകളുടെ വരവിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. അതില്‍ വലിയൊരു പങ്കും ഹോര്‍മൂസ് കടലിടുക്ക് കടന്നാണ് ഇന്ത്യയിലെത്തുന്നത്.
എല്‍എന്‍ജി വിതരണത്തിലും ആഘാതം
പശ്ചിമേഷ്യയിലെ സംഘര്‍ഷം ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണത്തെയും ബാധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഖത്തര്‍ പോലുള്ള പ്രധാന LNG കയറ്റുമതിക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ തടസങ്ങള്‍ ഇന്ത്യയിലെ ചില കമ്പനികളെ ഇതിനകം തന്നെ ആശങ്കപ്പെടുത്തുകയാണ്. ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും ലഭിക്കുന്ന ഗ്യാസ് വിതരണത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഗുജറാത്ത് ഗ്യാസ് ചില വ്യവസായ ഉപഭോക്താക്കള്‍ക്ക് ‘ഫോഴ്സ് മജ്യൂര്‍’ നോട്ടീസ് നല്‍കിയത് ഈ പ്രതിസന്ധിയുടെ ആദ്യ സൂചനയായി. പെട്രോനെറ്റ് എല്‍.എന്‍.ജിയും ഇതു തന്നെ ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് LNG ലഭ്യതയില്‍ വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് കരാറിലെ ഗ്യാസ് വിതരണ അളവ് കുറയ്‌ക്കേണ്ട സാഹചര്യം ഉണ്ടായതായി കമ്പനികള്‍അറിയിച്ചു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗുജറാത്ത് ഗ്യാസ്, പെട്രോ്െനറ്റ് എല്‍.എന്‍.ജി ഓഹരികള്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. വ്യവസായങ്ങള്‍ക്ക് ഗ്യാസ് വിതരണത്തില്‍ ഇതിനകം തന്നെ കുറവ് വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എല്‍പിജി കപ്പലുകള്‍ വൈകുന്നു
സംഘര്‍ഷം രൂക്ഷമായതോടെ ചില എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കിന് പുറത്തു കാത്തുകിടക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തില്‍ കാലതാമസമുണ്ടാക്കാം. ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 30 ലക്ഷം ടണ്‍ എല്‍പിജിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇറക്കുമതിയില്‍ ചെറിയ തടസ്സം പോലും ഉണ്ടെങ്കില്‍ വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
◾*പ്ലസ് വൺ പരീക്ഷയുടെ രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കും*
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളിൽ പൊട്ടിച്ചനിലയിൽ. മാർച്ച് 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കൽ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിൽ പാക്കറ്റ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഈ വിഷയങ്ങളുടെ മുഴുവൻ സ്കൂളുകളിലെയും ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിക്കാനും പകരം ചോദ്യപേപ്പറുകൾ അടിയന്തിരമായി വിതരണം ചെയ്യാനും പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. പകരം ചോദ്യപേപ്പറുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിച്ചും ചെലവുവരുന്ന തുക മുൻകൂർ അനുവദിച്ചും ഉത്തരവ് നൽകി.
ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയതു സംബന്ധിച്ച പരിശോധന നടന്നുവരികയാണ്. രണ്ട് സ്കൂളുകളിൽനിന്നും പരീക്ഷ സെക്രട്ടറി റിപ്പോർട്ട് വാങ്ങി. സ്കൂൾ അധികൃതർ പ്രശ്നം ശ്രദ്ധയിൽപെടുത്തിയ ഉടനെ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയാറാക്കി ജില്ല കേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇവ ഏറ്റുവാങ്ങാനും വിതരണം ചെയ്യാനുമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകക്കെടുത്ത് സമയബന്ധിതമായി ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.
◾സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന മൂന്നുവർഷ ബിരുദ കോഴ്‌സുകള്‍ക്ക് ഈ മാസം തിരശ്ശീല വീഴുന്നു.
രണ്ട് വർഷം മുൻപ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും നാലുവർഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചിരുന്നു. മൂന്നുവർഷ ബിരുദത്തിന് അവസാനം പ്രവേശനം നേടിയ വിദ്യാർഥികളുടെ കാലാവധി ഈ മാർച്ചില്‍ പൂർത്തിയാകുന്നതോടെയാണ് ഈ പഠനരീതി സംസ്ഥാനത്ത് ചരിത്രമാകുന്നത്.
ഏകീകൃത അക്കാദമിക് കലണ്ടർ നിലവില്‍ വന്നു
നാലുവർഷ ബിരുദ കോഴ്‌സുകളുടെ അടുത്ത അധ്യയനവർഷത്തേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടർ സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. വിവിധ സർവകലാശാലകള്‍ക്കിടയിലുള്ള വിദ്യാർഥികളുടെ മാറ്റം സുഗമമാക്കുന്നതിനാണ് എല്ലാ സർവകലാശാലകളും ഒരേ കലണ്ടർ പിന്തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഓണം, ക്രിസ്മസ് അവധി ദിനങ്ങളും ഈ പുതിയ കലണ്ടറിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
*മൂല്യനിർണ്ണയത്തില്‍ പുതിയ മാറ്റങ്ങള്‍*
പുതിയ പരിഷ്‌കാരമനുസരിച്ച് ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷാ മൂല്യനിർണ്ണയം അതത് ക്യാമ്പസുകളില്‍ തന്നെ പൂർത്തിയാക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷാ നടപടികള്‍ വേഗത്തിലാക്കാനും ഫലപ്രഖ്യാപനം കൃത്യസമയത്ത് നടത്താനും ഈ നീക്കം സഹായിക്കും. പരീക്ഷകള്‍ പൂർത്തിയാക്കി വിദ്യാർഥികള്‍ പുറത്തിറങ്ങുന്നതോടെ മൂന്നുവർഷ ബിരുദം എന്ന ഘടന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടും.
◾പശ്ചിമേഷ്യ സംഘര്‍ഷം കാരണം മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പാക്കുന്നതാണ്. പ്രവാസി കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
◾ഇംഗ്ലണ്ട് പൊരുതി വീണു; ഇന്ത്യ ഫൈനലിൽ*
മുംബൈ: ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പിന്‍റെ നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡും ഈ ഇന്നിങ്സിലൂടെ ഇന്ത്യ സ്വന്തമാക്കി.
*ശുഭദിനം*
*കവിത കണ്ണൻ*
അയാള്‍ തന്റെ ഭാര്യയെ ഫോണ്‍ചെയ്തു പറഞ്ഞു: എനിക്ക് ഓഫീസില്‍ നിന്നും ഒരു വിനോദയാത്രയ്ക്ക് പോകാനുണ്ട്. ഒരാഴ്ചനീളുന്ന യാത്രയില്‍ മീന്‍പിടുത്തവുമുണ്ട്. അടുത്തസ്ഥാനകയറ്റം കിട്ടാന്‍ മേലധികാരിയോടൊപ്പമുള്ള ഈ യാത്ര ഉപകരിക്കും. നീ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് വെക്കണം. മീന്‍പിടുത്തത്തിനുളള വടിയും ചൂണ്ടയും മറക്കരുത്. പിന്നെ എന്റെ നീല പൈജാമയും വെക്കണം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അയാളോട് ഭാര്യ ചോദിച്ചു: താങ്കള്‍ക്ക് ധാരാളം മീന്‍ കിട്ടിയോ? തനിക്ക് ലഭിച്ച വിവിധ തരം മീനുകളെകുറിച്ച് അയാള്‍ വിവരിച്ചു. എന്നിട്ടയാള്‍ ചോദിച്ചു: നീയെന്താണ് ആ നീല പൈജാമ വെയ്ക്കാതിരുന്നത്. അപ്പോള്‍ അവള്‍ പറഞ്ഞു: ഞാനത് നന്നായി മടക്കി നിങ്ങളുടെ മീന്‍പിടുത്ത പെട്ടിയില്‍ വെച്ചിരുന്നു. തന്റെ കള്ളം പൊളിഞ്ഞതുമനസ്സിലായ അയാള്‍ മറുപടിയില്ലാതെ തലയും താഴ്ത്തിനിന്നു. ചില കാര്യങ്ങള്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെയൊരിക്കലും തിരിച്ചുവരില്ല. സാധാരണയായി എന്നവകാശപ്പെട്ടാല്‍ പോലും ചില അദൃശ്യവിളളലുകള്‍ അവിടെ രൂപപ്പെട്ടിട്ടുണ്ടാകും. വളരെ നേര്‍ത്തതാണ് വിശ്വാസ്യതയുടെ ഓരോ ചേരുവയും. ഈ ചരടുപൊട്ടാന്‍ ചെറിയൊരു അന്തരം മാത്രം മതി. ഒരു ബന്ധത്തിലും വിശ്വാസ്യതയ്ക്ക് ആജീവനാന്ത ഗാരണ്ടിയൊന്നുമില്ല. എല്ലാ ബന്ധങ്ങളും തുടങ്ങുന്നത് ഇഷ്ടത്തിലോ, സ്‌നേഹത്തിലോ നിന്നാണെങ്കിലും നിലനില്‍ക്കുന്നത് വിശ്വാസത്തിലൂടെയാണ്. അതു സൗഹൃദത്തിലായാലും, കുടുംബത്തിലായാലും തൊഴിലിടങ്ങളിലായാലും. അത് പതുക്കയെ മുളപൊട്ടൂ, അതിലും സാവധാനത്തിലേ വളരൂ.. പക്ഷേ, തകരുന്നത് പൊടുന്നനെയായിരിക്കും. വാക്കുകള്‍ പാലിക്കപ്പെടണം, വാഗ്ദാനങ്ങള്‍ മറക്കരുത്, പരസ്പര സമ്മതത്തോടെ നീങ്ങുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയരുത്.. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് വിശ്വാസം വളരുന്നത്. വിശ്വസ്തതയ്ക്ക് പകരം വിശ്വസ്തത മാത്രമേയുളളൂ. - ശുഭദിനം
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ